Flash News


ജി എൽ പി എസ് കമ്പാർ മികവിലേക്ക് ....... .

About us







       മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി, നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പ്രാഥമിക വിദ്യാലയമാണ് കമ്പാര്‍ ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലെ കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെടുന്ന വിദ്യാലയമാണിത്.

1974 ജൂലൈ 8 ന് കമ്പാര്‍ മദ്രസ്സയിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിലധികം മദ്രസ്സയില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും ജമാ അത്തിന്റെയും ശ്രമഫലമായി പുതിയ സ്കൂള്‍ കെട്ടിടം നിലവില്‍ വരികയും ചെയ്തു. ആരംഭം മുതല്‍ തന്നെ കന്നട, മലയാളം മാധ്യമങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തിയിരുന്നു. തുടക്കത്തില്‍ രണ്ട് അധ്യാപകരുണ്ടായിരുന്ന സ്കൂളില്‍ അതേ വര്‍ഷം തന്നെ ഒരു അറബിക് അധ്യാപകനും നിയമിക്കപ്പെട്ടു. 21-03-1978 ന് നിയമിതനായ ശ്രീ. ബി.പി.ദിവാകര ആണ് സ്കൂളിലെ ആദ്യ ഹെഡ്‌മാസ്റ്റര്‍.
മുസ്ലീം കലണ്ടര്‍ പ്രകാരം അധ്യയനം നടത്തിയിരുന്ന സ്കൂള്‍ 2009-10 അധ്യയനവര്‍ഷം മുതല്‍ PTA യുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ അനുമതിയോടെ ജനറല്‍ കലണ്ടറിലാണ് അധ്യയനം നടത്തി വരുന്നത്.

Sl No
Name of HM
From
To
1
B.P. Divakara
21/03/78
22/07/78
2
T. Kausalya
01/10/80
30/04/81
3
Appukunhi.E.V
08/07/81
30/04/84
4
K.Balakrishna
30/07/84
24/06/85
5
S.N.Ramashetty
14/09/85
10/10/85
6
N. Raghavan
11/10/85
30/04/89
7
K.P. Raghavan
18/09/89
10/01/92
8
Battia Poojari
11/03/92
11/06/94
9
Pushpalatha. k
11/06/94
31/05/98
10
S.N.Ramashetty
04/06/98
30/04/06
11
Prema.T.J
31/05/06
30/06/06
12
Padmavathi
05/07/06
30/04/08
13
Parameshwari.S
27/05/08
13/07/09
14
Annappa Naik
13/07/09
17/05/10
15
Durga Parameshwari
31/05/10
08/06/11
16
Rathnaprabha. K
16/06/11

പഠനാന്തരീക്ഷം
ഏറ്റവും മികച്ച പഠനാന്തരീക്ഷമാണ് സ്കൂളില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നത്. ഉന്നത യോഗ്യതയുളള അധ്യാപകരും ഉന്നത നിലവാരം പുലര്‍ത്തുന്ന പാഠ്യപദ്ധതിയും ശിശുസൗഹൃദ അധ്യാപനരീതികളും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും

No comments:

Post a Comment