Flash News


ജി എൽ പി എസ് കമ്പാർ മികവിലേക്ക് ....... .

Thursday 6 June 2019

ജിഎൽപി സ്കൂൾ കമ്പാർ പ്രവേശനോത്സവം

*ജിഎൽപി സ്കൂൾ കമ്പാർ പ്രവേശനോത്സവം*.
*കമ്പാർ:* ജി എൽ പി സ്കൂൾ കമ്പാറിൽ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. വാർഡ് മെമ്പർ സുഹറ കരീം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മഹാലിംഗ പ്രകാശ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ജമാൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഹൈറാസ് (ഫാൽക്കൺ ക്ലബ്ബ്) ഹാരിസ്, (മിറാക്കിൾ ക്ലബ്ബ്),ശ്യാമള ടീച്ചർ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു ഇതോടൊപ്പംതന്നെ കണ്ണൂർ യൂണിവേഴ്സിറ്റി എം എ കന്നടയിൽ രണ്ടാം റാങ്ക് നേടിയ സ്കൂളിലെ പൂർവ്വ  വിദ്യാർഥിനി വിശാലാക്ഷിക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്തു,  എല്ലാ കുട്ടികൾക്കും മധുരം നൽകി. പരിപാടിയിൽ രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും വിവിധ ക്ലബ് അംഗങ്ങളും പങ്കെടുത്തു .  പഞ്ചായത്ത് പ്രസിഡണ്ട്  എ എ ജലീൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ബള്ളൂർ എന്നിവർ  സ്കൂൾ സന്ദർശിച്ചു. ശംസുദ്ദീൻ മാസ്റ്റർ പരിപാടിയിൽ നന്ദി പറഞ്ഞു.